അങ്ങനെ ആ പ്രണയബന്ധത്തിനും പരിസമാപ്തി. സംവിധായകന് മനീഷ് ശര്‍മയും നടി പരിണീതി ചോപ്രയുമാണ് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തില്‍ നിന്നും പിന്മാറുന്നത്. പക്ഷെ പ്രണയം ഉപേക്ഷിച്ചാലും നല്ല സുഹൃത്തുക്കളായിത്തന്നെ തുടരുമെന്നാണ് ഇവര്‍ പറയുന്നത്. ജീവിതത്തിരക്കുകളാണത്രേ പ്രണയത്തിന്റെ ഒഴുക്കിന് തടസമുണ്ടാക്കിയത്. പരിണീതി തിരക്കുള്ള നടിയായി മാറിയതോടെയാണ് ബന്ധത്തില്‍ വിള്ളല്‍ വീണത്.
തന്നെ സിനിമയില്‍ കൊണ്ടുവന്ന എന്ന നിലയില്‍ എല്ലാ പരിഗണനയും മനീഷിന് നല്‍കിയിട്ടുണ്ടെന്നും അതിനപ്പുറമൊന്നും ഇനി വേണ്ടെന്നുമാണ് പരിണീതിയുടെ തീരുമാനം. മനീഷ് ശര്‍മ സംവിധാനം ചെയ്ത ലേഡി വേഴ്സസ് റിക്കി എന്ന ചിത്രത്തിലൂടെയാണ് പരിനീതി വെള്ളിത്തിരയിലെത്തിയത്. മനീഷിന്റെ തന്നെ ശുദ്ദ് ദേശി റൊമാന്‍സ് എന്ന ചിത്രത്തിലും പരിണീതി അഭിനയിച്ചു. തന്റെ ജീവിതത്തിലെ മാലാഖയെന്നാണ് മനീഷിനെ പരിണീതി വിശേഷിപ്പിച്ചത്.