അതിഥിയായി എമി

Emi180516എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ സിനിമയില്‍ അതിഥി താരമായി എമി ജാക്‌സണ്‍ എത്തും. പ്രഭുദേവയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. തമന്നയാണ് ചിത്രത്തിലെ നായിക.

പ്രഭുദേവയോടൊത്തുള്ള നൃത്തരംഗത്തിന്റെ ഷൂട്ട് കഴിഞ്ഞാഴ്ച പൂര്‍ത്തിയാക്കി. 2010ല്‍ എ.എല്‍ വിജയ്‌യുടെ മദ്രസിപ്പട്ടണം എന്ന സിനിമയിലൂടെയാണ് എമി ചലച്ചിത്ര രംഗത്തെത്തിയത്. ഈ ചിത്രത്തിനായി സംവിധായകന്‍ വിജയ് വിളിച്ചപ്പോള്‍ തനിക്ക് നോ പറയാന്‍ പറ്റിയില്ല. വിജയ്് വിളിച്ചു താന്‍ ചെന്നുവെന്നാണ് എമി ജാക്‌സണ്‍ പറഞ്ഞത്.

Related posts