അങ്കാറ: സിറിയന്‍ അതിര്‍ത്തി കടന്നെത്തിയ 10 ഐഎസ് ഭീകരരെ തുര്‍ക്കി സൈന്യം പിടികൂടി. തെക്കന്‍ തുര്‍ക്കിയിലുള്ള ഗാസിയന്‍ടെപ് പ്രവിശ്യയില്‍ നിന്നാണു ഭീകരരെ പിടികൂടിയത്. സ്ഫോടക വസ്തുക്കള്‍ ധരിച്ചെത്തിയ ചാവേറും പിടിയിലായ സംഘത്തിലുള്ളതായി തുര്‍ക്കി സേന അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു.
തുര്‍ക്കിയിലെ പ്രധാന നഗരമായ ഈസ്താംബുളില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ചാവേറായി പൊട്ടിത്തെറിച്ചതു ഗാസിയന്‍ടെപ് സ്വദേശിയായ ഐഎസ് ഭീകരന് മെഹമത് ഓസ്തുര്ക്കാണെന്ന് ആഭ്യന്തരമന്ത്രി ഇഫ്ക്കന് അല പറഞ്ഞിരുന്നു. ഈ വര്‍ഷം തുര്‍ക്കിയില്‍ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണ് ഈസ്താംബുളിലുണ്ടായത്.