വണ്ടിത്താവളം: അത്തിമണിയില്‍ നിയന്ത്രണംവിട്ട ടെമ്പോ എതിരെവന്ന മോപ്പഡില്‍ ഇടിച്ച് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മൂപ്പന്‍കുളം ചുള്ളിപ്പെരുക്കമേട് സെയ്തപ്പറാവുത്തറുടെ മകള്‍ മൊയ്തീന്‍ (55) നാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നാലിന് അത്തിമണി ജംഗ്ഷനിലാണ് അപകടം. തഞ്ചാവൂരില്‍നിന്നും മുട്ടകയറ്റി തൃശൂരിലേക്കു വരികയായിരുന്ന ടെമ്പോയാണ് നിയന്ത്രണംവിട്ടത്.
റോഡിന്റെ വലതുവശത്തുള്ള ഇലക്ട്രിക് പോസ്റ്റും ഇടിച്ചുതകര്‍്ത്തു. വൈദ്യുതി പ്രവാഹമുള്ള കമ്പികള്‍ റോഡില്‍ വീണുകിടന്നു. അപകടശബ്ദംകേട്ട് എത്തിയ സമീപവാസികള്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അപകടം ഒഴിവാക്കി. പോസ്റ്റ് മുറിഞ്ഞതിനാല്‍ സമീപത്തെ അഞ്ചു വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷനും താറുമാറായി. വൈദ്യുതിവകുപ്പ് ജീവനക്കാരെത്തി ലൈന്‍ ഓഫ് ചെയ്താണ് വണ്ടിത്താവളം-തത്തമംഗലംവഴി ഗതാഗതം പുനരാരംഭിച്ചത്.
ടെമ്പോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സമീപവാസികള്‍ പറയുന്നു. പരിക്കേറ്റ മൊയ്തീന്‍ പുതുനഗരത്ത് മീന്‍വാങ്ങാന്‍പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. വലതുകാലിന്റെ തുടയെല്ല് ഓടിഞ്ഞനിലയില്‍ റോഡില്‍കിടന്ന ഇയാളെ ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മേഖലയില്‍ അപകടം പതിവാകുകയാണ്.