അനധികൃത വ്യാപാരസ്ഥാപനം: വ്യാപാരികള്‍ മാര്‍ച്ച് നടത്തി

pkd-vyapariമണ്ണാര്‍ക്കാട്: അനധികൃത വ്യാപാര സ്ഥാപനത്തിനെതിരേ വ്യാപാരികള്‍ മാര്‍ച്ച് നടത്തി. മണ്ണാര്‍ക്കാട് ബസ്സ്റ്റാന്‍ഡിനു സമീപത്തു പ്രവര്‍ത്തിക്കുന്ന വിലക്കുറവ് വ്യാപാരസ്ഥാപനം അനധികൃതമാണെന്ന് ആരോപിച്ചായിരുന്നു വ്യാപാരികള്‍ നഗരസഭാ ഓഫീസിലേക്കു മാര്‍ച്ച് നടത്തിയത്.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ചും ധര്‍ണയും. മാര്‍ച്ച് യൂണിറ്റ ്പ്രസിഡന്റ് ബാസിത് മുസ്ലിം ഉദ്ഘാടനം ചെയ്തു. സി.എച്ച്.അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ബൈജു രാജേന്ദ്രന്‍, കൃഷ്ണകുമാര്‍, മുഹമ്മദ് ഷമീര്‍, കെ.എം.കുട്ടി എന്നിവര്‍ പ്രസംഗിച്ചു.അനധികൃത വ്യാപാര സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സോ വ്യാപാരികളുടെ സമ്മതമോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു.വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ അനധികൃത വ്യാപാര സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്കാന്‍ തീരുമാനമെടുത്തു.

Related posts