ചിറ്റൂര്‍: മീനാക്ഷിപുരം – അന്തര്‍ സംസ്ഥാന ബസുകളില്‍ ഇലക്ട്രോണിക് സാമഗ്രികള്‍ നികുതിവെട്ടിച്ച്കടത്തുന്നത് വ്യാപകമാകുന്നു. പൊള്ളാച്ചി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, പഫനി എന്നീ പ്രദേശങ്ങളില്‍നിന്നും അതിര്ത്തികടന്നെത്തിന്ന സര്‍ക്കാര്‍-സ്വകാര്യ ബസുകളിലാണ് ഇലക്ട്രോണിക് സാമഗ്രികള്‍ വന്‍തോടില്‍ നികുതിവെട്ടിച്ച് കടത്തുന്നത് തെരഞ്ഞെടുപ്പ് പരിശോധന സംഘത്തിന്റെ പിടിയിലായത്.വേലന്താവളം, ഗോപാലപുരം,നടുപ്പുണ്ണി, മീനാക്ഷിപുരം, ഒഴലപതി എന്നീ പ്രധാന ചോക്കപോസ്റ്റുകളിലൂടെ കടക്കുന്ന ബസുകളില്‍ സിര്റൂരള്ക്കടഡിയിലും മുകളിലുമായി ചെറുതും വലുതുമായ പെട്ടികളിലാക്കിയാണ് ഇലക്ട്രോണിക് സാമഗ്രികള്‍ വ്യാപകമായി കടത്തുന്നത്.
ഒരു ബസില്നിന്നുമാത്രം 36,000 രൂപയുടെ ഇലക്ട്രോണിക് സാമഗ്രകിലഞ ഉദ്യോഗസ്ഥര്‍ കണ്ടെത്തി ചെക്കപോസ്റ്റ് അധികൃതര്‍ക്കും വില്പന നികുതി സ്ക്വാഡിനും ഏല്‍പ്പിച്ചു.കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഇരുപത്തഞ്ച് ബസ്്് ഉള്‍പെടെ നൂറിലധികം വാഹനങ്ങളില്‍നിന്നുമാണ് ധാന്യങ്ങളും ഇലക്ട്രോണിക് സമാഗ്രികളും കടത്തിയത് കണ്ടെത്തിയാനായത്. ചെക്കുപോസ്റ്റുകളിലൂടെ കടക്കുന്ന ബസുകളില്‍ കാര്യമായ പരിശോധനകള്‍ നടക്കാത്തതാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വന്‍തോതില്‍ കേരളത്തിലേക്ക് നികുതിവെട്ടിച്ച്കടക്കുവാന്കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ഗേപാലപുരം, വേലന്താവളം, മീനാക്ഷിപുരം പ്രദേശങ്ങളിലൂടെ കടക്കുന്ന ബസുകളെ പരിശോധിക്കാത്ത് ചെക്കപോസ്റ്റ് ഉദ്യോഗസ്ഥര്‍ നികുതിവെട്ടിപ്പുരുകാരില്നിന്നും ആവശ്യത്തിനുള്ള സമ്മാനങ്ങള്വാങ്ങുന്നതായും ആരോപണമുണ്ട്.കുഴല്‍പണം പരിശോധനക്കായി നിയോഗിക്കപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വന്തോതില്ഇലക്ട്രോണിക് സാമഗ്രികള്‍ ബസിനകത്തുനിന്നും കണ്ടെത്തുന്നത് വില്പന നികുതി അധികൃതരുടെ ്നാസ്ഥയാണ് കാരണമെന്നും ചെക്കപോസ്റ്റില്‍ വാഹനങ്ങളെ പരിശോധിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.