അന്യഗ്രഹജീവികള്‍ വീട്ടില്‍ വിരുന്നെത്തുന്നതും കാത്ത് ഒരാള്‍

stoneവീട്ടുമുറ്റത്തു ആളുകള്‍ പൂന്തോട്ടം നട്ടുനനച്ചു വളര്‍ത്താറുണ്ട്. പക്ഷേ, കാലിഫോര്‍ണിയയിലെ ലാരി ഡെക്കര്‍ മുറ്റത്ത് ചെയ്യുന്നതു ഇതൊന്നുമല്ല. വലിയ പ്ലാനുകളാണ് അദ്ദേഹത്തിനുള്ളത്. സിനിമകളിലും കഥകളിലും മറ്റും കാണുന്നതു പോലെയുള്ള ഒരു അന്യഗ്രഹജീവിയുടെ മുഖം പാറക്കല്ലില്‍ തീര്‍ത്ത് മുറ്റത്ത് സ്ഥാപിച്ചിരിക്കുകയാണ് ഇദ്ദേഹം.

ഭീമാകാരമായ ഈ രൂപം വളരെ ഉയരത്തില്‍ നിന്നു കാണാവുന്ന തരത്തിലാണ്. ഇതു കണ്ടു അന്യഗ്രഹജീവികള്‍ തന്റെ വീട്ടില്‍ വിരുന്നു വരും എന്നാണു ഇദ്ദേഹത്തിന്റെ വിശ്വാസം. ലാരിക്ക് 77 വയസായെങ്കിലും അന്യഗ്രഹജീവജാലങ്ങളോടുള്ള താല്പര്യം പത്താം വയസാം തുടങ്ങിയതാണ്. അന്യഗ്രഹസുഹൃത്തുക്കള്‍ വന്നാല്‍ ആ നിമിഷം തന്നെ അറിയാനായി ചുറ്റും ക്യാമറകളും വച്ചുകഴിഞ്ഞു.

ഉദ്യമത്തില്‍ ഫുള്‍ സപ്പോര്‍ട്ടുമായി മകളും കൊച്ചുമകനും ലാരിയുടെ ഒപ്പമുണ്ട്. ഒരുനാള്‍ അവര്‍ എത്തുന്നതും തനിക്ക് ഷേക്ക്ഹാന്‍ഡ് തരുന്നതും കാര്‍ പോര്‍ച്ചിലെ ഊഞ്ഞാലില്‍ ഇരുന്നു സംസാരിക്കുന്നതും സ്വപ്നം കണ്ട് ഇരിക്കുകയാണ് ഇദ്ദേഹം.

Related posts