മക്കളെ കാണിക്കാമെന്ന് പറഞ്ഞ് പി​ണ​ങ്ങി​ക്കഴി​ഞ്ഞ ഭ​ർ​ത്താ​വി​നെ  വി​ളി​ച്ചു വ​രു​ത്തി ക്രൂരമായി മർദിച്ച സംഭവം;  നാലുപേരെ അറസ്റ്റു ചെയ്തു

അ​ടൂ​ർ: ഏ​റെ​നാ​ൾ പി​ണ​ങ്ങി​ക്കഴി​ഞ്ഞ ഭ​ർ​ത്താ​വി​നെ ഭാ​ര്യാ​ഗൃ​ഹ​ത്തി​ൽ വി​ളി​ച്ചു വ​രു​ത്തി മ​ർ​ദ്ദി​ച്ച കേ​സി​ൽ നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം ആ​ലും​മൂ​ട് പ​ടി​പ്പു​ര തെ​ക്കേ​തി​ൽ ദി​ൽ​ഷ​ൻ എ​ന്ന ക​ബീ​ർ​കു​ട്ടി (29), ആ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി ഒ​റ്റ​പ്പ​ന പു​ത്ത​ൻ​പു​ര​യി​ൽ ഷി​യാ​സ് (32), കാ​യം​കു​ളം പ്ര​താ​ങ്ക​മൂ​ട് പ​ണ്ട​ക​ശാ​ല പ​ടി​ഞ്ഞാ​റ്റേ​തി​ൽ നൗ​ഫ​ൽ (26), ഷാ​മോ​ൻ (28) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് ്അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​യം​കു​ളം പെ​രി​ങ്ങാ​ല വാ​യ​ന​ശാ​ല ജം​ഗ്ഷ​ൻ ത​യ്യി​ൽ ത​റ​യി​ൽ സ​ജി (32)നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​യാ​ൾ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ക്ക​ളെ കാ​ണി​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് സ​ജി​യെ വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്നു പ​റ​യു​ന്നു.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.10ന് ​സ​ജി​യു​ടെ ഭാ​ര്യ ജാ​സ്മി​ൻ പ​ള്ളി​ക്ക​ൽ ക​ള്ള​പ്പ​ൻ​ചി​റ​യി​ലു​ള്ള അ​വ​രു​ടെ വീ​ട്ടി​ൽ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം സ​ജി​യെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച നാ​ലം​ഗ​സം​ഘ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ചോ​ദ്യം ചെ​യ്ത ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​എ​സ്ഐ വി. ​ജോ​ഷി അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts