ഇരിങ്ങാലക്കുട: യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസുകള്‍ക്ക് മുമ്പിലും പിന്നിലും വാതിലുകള്‍ വേണമെന്ന് കര്‍ശന നിര്‍ദേശമു ണ്ടെങ്കിലും പല സ്വകാര്യ ബസുക ളും അത് പാലിക്കുന്നില്ല. ഇരിങ്ങാലക്കുടയില്‍ നിന്നും വിവിധ ഭാഗങ്ങളിലേയ്ക്കായി പോകുന്ന ബസുകളില്‍ ചില ബസുകളും വാതിലുകള്‍ അഴിച്ചുവെച്ചിരിക്കുകയാണ്. ചിലര്‍ക്ക് വാതിലുകളുണ്ടെങ്കിലും അത് തുറന്ന കെട്ടിവെച്ചിരിക്കുകയാണ്. മറ്റ് ചിലതിനാകട്ടെ മുന്‍വശത്ത് മാത്രമാണ് വാതിലുള്ളത്. ഫുട്ബോര്ഡില് നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് പുറത്തേക്ക് തെറിച്ചുവീണ് അപകടം പറ്റുന്ന അവസ്ഥയിലാണ് ബസുകള്‍ക്ക് വാതിലുകള്‍ നിര്‍ബന്ധമാക്കിയത്.
എന്നാല്‍ നിര്‍ദേശം വന്ന സമയത്ത് പോലീസ് ചെക്കിംഗ് ഭയന്ന് വാതിലുകള്‍ വെച്ച ബസുകളില്‍ ചിലര്‍ പരിശോധന ഇല്ലാതായതോടെ അവ ഒഴിവാക്കി. എന്നാല്‍ കെഎസ്ആര്‍ടിസി അടക്കമുള്ള ദീര്‍ഘദൂര ബസുകള്‍ക്ക് വാതിലുകളുണ്ട്. ഭൂരിഭാഗം ബസുകളും വാതിലുകളുണ്ടെങ്കിലും ഉള്പ്രേദശങ്ങളിലേയ്ക്കടക്കമുള്ള ബസുകളിലാണ് ഈ സ്ഥിതി. ഇതിനുപുറമെ ബസുകള്‍ നിറുത്തുന്നതിനുമുമ്പെ വാതില്‍ തുറന്ന് പിടിക്കുന്നവരും ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്.