അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഐക്യമുണ്ടാകണം: ചെന്നിത്തല

KKD-REMESHCHENNITHALAനാദാപുരം: വിവിധ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടാകാമെങ്കിലും അപ്പോഴും ഐക്യം കണ്ടെത്താന്‍ കഴിയണമെന്ന് പ്രതപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങിനെയുള്ള പ്രവര്‍ത്തന ശൈലിയാണ് നാടിന് ഗുണം ചെയ്യുക. കടത്തനാട് പ്രവാസി ആന്‍ഡ് ഫാമിലി വെല്‍ഫയര്‍ ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(കാപ്‌കോസ്) സഹകാരിയും പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അരൂര്‍ പത്മനാഭന്റെ സ്മരണക്കായി പൊതു പ്രവര്‍ത്തകനുള്ള പുരസ്കാരം വാണിയൂര്‍ അന്ത്രുവിന് നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകം ഒന്നിനും പരിഹാരമല്ല. ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കണം. ഐ. മൂസ അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രന്‍,തേറത്ത് കുഞ്ഞികൃഷ്ണന്‍,വി.പി. കുഞ്ഞികൃഷ്ണന്‍,സി.വി. കുഞ്ഞികൃഷ്ണന്‍,അഹമ്മദ് പുന്നക്കല്‍,എം.കെ. സഫീറ,സൂപ്പി നരിക്കാട്ടേരി,കെ.പി. രാജന്‍,ആവോലം രാധാകൃഷ്ണംന്‍,പി. ശ്രീനിവാസന്‍,മോഹനന്‍ പാറക്കടവ്,പി.കെ. ദാമു,ബംഗ്ലത്ത് മുഹമ്മദ്,,അവാര്ഡ് ജേതാവ് വാണിയൂര്‍ അന്ത്രു,പി.കെ. പ്രീത എന്നിവര്‍ പ്രസംഗിച്ചു.

Related posts