അമ്മായിയമ്മ എന്റെ റോള്‍ മോഡല്‍

remma-kallungalഭര്‍ത്താവ് ആഷിഖ് അബുവിന്റെ അമ്മയെക്കുറിച്ച് പറയുമ്പോള്‍ റീമയ്ക്ക് ഇപ്പോള്‍ നൂറ് നാവാണ്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ആഷിഖിന്റെ ഉമ്മച്ചി ജമീലയെന്നാണ് നടി റീമ കല്ലിങ്കല്‍ പറയുന്നത്.

വനിതാദിനത്തോട് അനുബന്ധിച്ച് പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റീമ ഇങ്ങനെ പറഞ്ഞത്. താന്‍ ഇപ്പോള്‍ ഉമ്മച്ചിയുടെ രീതികള്‍ പിന്‍തുടരുകയാണെന്നും ഒരു കാര്യം ഏറ്റെടുത്താല്‍  പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതില്‍ ഉമ്മച്ചിക്കുള്ള വൈഭവം കണ്ടുപഠിക്കേണ്ടതു  തന്നെയാണെന്നും റീമ പറയുന്നു. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ട്. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ എല്ലാവരേയും വിളിച്ചു ചേര്‍ത്ത് ആ പ്രശ്‌നത്തിനുള്ള പരിഹാരവും അപ്പോള്‍ തന്നെ കണ്ടെത്തും. ഇതൊക്കെ തന്നെയാണ് ഉമ്മച്ചിയെ ഏറെ ഇഷ്ടപ്പെടാനുള്ള കാരണവുമെന്ന് റീമ കല്ലിങ്കല്‍ പറഞ്ഞു.

Related posts