കൊച്ചി: 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ മുന്നോട്ടുവച്ച പ്രധാന മുദ്രാവാക്യമായ അഴിമതിരഹിത സല്ഭരണമെന്നത് സ്വപ്നമായി മാറികഴിഞ്ഞതായി പി.സി.തോമസ്. അഴിമതിക്കെതിരെ കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എറണാകുളം ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്.ഷൈജു, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് അഹമ്മദ് തോട്ടത്തില്‍, ജനറല്‍ സെക്രട്ടറിമാരായ പി.ജെ.ബാബു, അഗസ്റ്റിന് വട്ടകുന്നേല്‍, സ്റ്റീഫന്‍ ചാഴിക്കാടന്, ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് കടുപ്പത്ത്,ജില്ലാ വൈസ് പ്രസിഡന്റ് സി.എ. സെബ്യാസ്റ്റ്യന്, ജില്ലാ സെക്രട്ടറിമാരായ തോമസ് കൂട്ടുവെട്ടി, വി.ഡി.രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
അഴിമതിരഹിത സല്ഭരണമെന്നത് സ്വപ്നമായി മാറി: പി.സി. തോമസ്
