അവധിക്കാല തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിനുകള്‍

tcr-trainതിരുവനന്തപുരം: അവധിക്കാല തിരക്ക് ഒഴിവാക്കുന്നതിനു പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നു സതേണ്‍ റെയില്‍വേ അറിയിച്ചു. ഹൈദരാബാദ്-കൊച്ചുവേളി, ചെന്നൈ-എറണാകുളം, കൊച്ചുവേളി-മംഗലാപുരം റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകള്‍. ഹൈദരാബാദ്-കൊച്ചുവേളി സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (07115) ഈ മാസം ഏഴിന് രാത്രി ഒമ്പതിന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് ഒന്‍പതിന് പുലര്‍ച്ചെ 3.20ന് കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷല്‍ ഫെയര്‍ (07116) ഈ മാസം ഒമ്പതിന് രാത്രി 8.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് 11ന് പുലര്‍ച്ചെ 3.30 ന് ഹൈദരാബാദില്‍ എത്തും.

ഹൈദരാബാദില്‍ നിന്നുള്ള സുവിധാ സമ്മര്‍ സ്‌പെഷല്‍ ട്രെയിന്‍ (07117) 14, 21, 28 തിയതികളില്‍ രാത്രി ഒമ്പതിന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം പുലര്‍ച്ചെ 3.20ന് കൊച്ചുവേളിയില്‍ എത്തും.  കൊച്ചുവേളിയില്‍ നിന്നുള്ള സുവിധാ സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (07118) 16, 23, 30 തിയതികളില്‍ രാത്രി 8.15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം പുലര്‍ച്ചെ 3.30ന് ഹൈദരാബാദില്‍ എത്തിച്ചേരും.

ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (06005) 20, 27  തീയതികളില്‍ രാത്രി 10.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് എറണാകുളത്ത് എത്തും. എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സുവിധാ സ്‌പെഷല്‍ ട്രെയിന്‍ (00614) 22, 29 തീയതികളില്‍ രാത്രി ഏഴിന് എറണാകുളത്ത് നിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15ന് ചെന്നൈയില്‍ എത്തും.

കൊച്ചുവേളി മംഗലാപുരം  സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (06014) 20, 27 തീയതികളില്‍ രാത്രി 10ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് അടുത്തദിവസം ഉച്ചകഴിഞ്ഞ് ഒന്നിന് മംഗലാപുരത്ത് എത്തിച്ചേരും. മംഗലാപുരം-കൊച്ചുവേളി സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (06013) 22,29 തിയതികളില്‍ ഉച്ചയ്ക്ക് 3.40ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചു വേളിയില്‍ എത്തും.

Related posts