കുളത്തൂപ്പുഴ: നാട്ടുകാര്‍ക്ക് ഭീഷണിയായി അവശനിലയില്‍ ജനവാസ മേഖലയ്ക്ക് സമീപം നില ഉറപ്പിച്ചിരുന്ന പിടിയാന കാട്ടിനുള്ളില്‍ ചരിഞ്ഞു. രണ്ടാഴ്ചയായി അവശനിലയില്‍ കഴിഞ്ഞിരുന്ന കാട്ടാനയെ വനപാലകര്‍ പരിചരിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞദിവസം ചരിഞ്ഞത്.കുളത്തൂപ്പുഴ വനം റെയിഞ്ചില്‍ ശങ്കിലിസെക്ഷനില് പാവിളപ്പാറക്ക് സമീപം ഉള് വനത്തിലാണ് 25വയസ് വരുന്ന പിടിയാനയുടെ ജഡം കണെ്ടത്തിയത്. മസ്തിഷ്കത്തിനും മുന്‍പിന്‍ കാലുകള്‍ക്കും പരുക്കേറ്റ നിലയില്‍ ഇരുപതടി പാലത്തിന് സമീപമാണ് ആനയെ അവശനിലയില്‍ ആദ്യം കണെ്ടത്തുന്നത്.
പ്രദേശത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന 13അംഗ കാട്ടാനകൂട്ടത്തില്പെട്ട ആനകളില്‍ ഇവ തമ്മിലുള്ള ആക്രമണത്തില്‍ കൊമ്പന്റെ കുത്തേറ്റതാവാം ആനയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയാക്കിയെതെന്നാണ് പ്രാഥമിക നിഗമനം.ഇതേ തുടര്‍ന്ന് വനപാലകര്‍ ചക്കയിലും വാഴപിണ്ടിയിലും കൈതചക്കയിലും ആന്റി ബയോട്ടിക്കുകള്‍ കലര്‍ത്തി നല്കി പരിചരിച്ച് വരുന്നതിനിടയില്‍ കാട്ടിനുള്ളിലേക്ക് പോകുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം ജഡം കണെ്ടത്തിയത്.
കോന്നി ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ ജയകുമാറിന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടിപൂര്‍ത്തിയാക്കി കുളത്തൂപ്പുഴ റെയിഞ്ച് ഓഫീസര്‍ പി.സുബാഷ്, സെക്ഷന്‍ ഫോറസ്റ്റര്‍ സലീം, ബീറ്റ് ഓഫീസര്‍മാരായ കമറുദീന്, പ്രസന്നന്, ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനത്തിനുള്ളില്‍ സംസ്കരിച്ചു.