അശ്ലീല ചിത്രങ്ങള്‍ മോര്‍ഫ് ചെയത യുവാവ് പിടിയില്‍

ktm-arrestകഴക്കൂട്ടം: ഫേസ് ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടികളുടെ ചിത്രങ്ങളോടൊപ്പം അശ്ലീല ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തുണ്ടാക്കി പോസ്റ്റ് ചെയ്ത ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ കഴക്കൂട്ടം പോലീസിന്റെ പിടിയിലായി. പിഎംജിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി രാജന്‍ ജെറോണ്‍ (40) ആണ് അറസ്റ്റിലായത്.

ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയിലെ മൂന്ന് യുവതികള്‍ പോലീസ് ഉദ്യോഗസ്ഥരായ ഡോ. ബി. സന്ധ്യക്കും മനോജ് എബ്രഹാമിനും നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. രാജന്‍ ജറോള്‍ഡ് നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയില്‍ സഹപ്രവര്‍ത്തകരായ യുവതികളോടു മോശമായി പെരുമാറുകയും മൊബൈലില്‍ ഫോട്ടോയെടുക്കുകയും ചെയ്തതിന് കമ്പനിയില്‍ നിന്ന് പുറത്താക്കിയിരുന്നതായി പോലീസ് പറഞ്ഞു.

Related posts