ആ വാര്‍ത്ത തെറ്റ്: ലിസി

Lissy250516താനും പ്രിയദര്‍ശനും വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ലിസി രംഗത്ത്. പ്രചരിക്കുന്ന വാര്‍ത്തയില്‍ യാതൊരു വാസ്തവവുമില്ലെന്ന് ലിസി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. വിവാഹബന്ധം വേര്‍പെടുത്തിയ ഇവര്‍ ഇരുവരും ഡിസംബറില്‍ പുനര്‍വിവാഹിതരാകും എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആ വാര്‍ത്തകള്‍ തെറ്റാണെന്നും അതൊരിക്കലും സംഭവിക്കില്ലെന്നുമാണ് ലിസി പറഞ്ഞത്.

ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം പ്രിയന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയും കുടുംബത്തിലെ ഐശ്വര്യത്തിന് വേണ്ടിയുമാണ് ലിസി വിവാഹബന്ധം വേര്‍പെടുത്തിയത് എന്നായിരുന്നു വാര്‍ത്തകള്‍. ഈ വാര്‍ത്തയും അഭിമുഖവും കെട്ടിച്ചമച്ചതാണെന്നും നടി പ്രതികരിച്ചു. വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് പ്രിയനും എന്റെ കുട്ടികള്‍ക്കും കോടതിക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന ബന്ധം പോലും ഇല്ലാത്തതാണെന്നു ലിസി വ്യക്തമാക്കി.

Related posts