മോ​ഹ​ൻ​ലാ​ൽ ക​ത്തെ​ഴു​ത്ത് നി​ർ​ത്തി​യി​ട്ടി​ല്ല…! ര​ണ്ടു പ​ട്ടാ​ള​ക്കാ​ർ ത​മ്മി​ൽ ക​ത്തി​ലൂ​ടെ​യു​ള്ള ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ; റി​ട്ടേ​ഡ് സു​ബേ​ദാ​ർ രാ​ജ​ൻ പറയുന്നു…

പോ​ൾ​സ​ണ്‍ വാ​ഴ​പ്പി​ള്ളി

ആ​രൊ​ക്കെ ക​ത്തെ​ഴു​ത്ത് നി​ർ​ത്തി​യാ​ലും ന​മ്മു​ടെ ലാ​ലേ​ട്ട​ൻ ക​ത്തെ​ഴു​തു​ന്ന​ത് നി​ർ​ത്തി​യി​ട്ടി​ല്ല. നി​ർ​ത്തു​ക​യു​മി​ല്ല.

ബ്ലോ​ഗു​ക​ളും ഫെ​യ്സ്ബു​ക്ക് കു​റി​പ്പു​ക​ളും ഒ​ക്കെ എ​ഴു​തു​ന്ന കൂ​ട്ട​ത്തി​ൽ ത​ന്നെ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ങ്ക​ര​നാ​യ താ​രം മോ​ഹ​ൻ​ലാ​ൽ ക​ത്തു​ക​ളും എ​ഴു​താ​റു​ണ്ട്.

പ്രി​യ​പ്പെ​ട്ട പ​ല​ർ​ക്കും മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ത്തു​ക​ൾ ഇ​പ്പോ​ഴും മു​ട​ക്ക​മി​ല്ലാ​തെ വ​ന്നു ചേ​രു​ന്നു​ണ്ട്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ത്ത് ഇ​പ്പോ​ഴും കി​ട്ടു​ന്ന അ​പൂ​ർ​വം ചി​ല ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ് തൃ​ശൂ​ർ കൈ​പ്പ​റ​ന്പ് ക​ള​ത്തി​കാ​ട്ടി​ൽ റി​ട്ടേ​ഡ് സു​ബേ​ദാ​ർ രാ​ജ​ൻ.

ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തു​ന്ന​ത് ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ത്തു​ക​ള​ല്ല. ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ത്തു​ക​ളാ​ണ്. ര​ണ്ടു പ​ട്ടാ​ള​ക്കാ​ർ ത​മ്മി​ൽ ക​ത്തി​ലൂ​ടെ​യു​ള്ള ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ.

പ​ര​സ്പ​രം കാ​ണാ​തെ​യു​ള്ള മ​നോ​ഹ​ര​മാ​യ ആ​ശ​യ​വി​നി​മ​യം.. അ​തും വാ​ട്സാ​പ്പി​ലൂ​ടെ​യും ഇ-​മെ​യി​ൽ വ​ഴി​യും ഈ​സി ക​മ്യൂ​ണി​ക്കേ​ഷ​ൻ സാ​ധ്യ​മാ​ക്കു​ന്ന കാ​ല​ത്ത്.

23 വ​ർ​ഷം ഇ​ന്ത്യ​ൻ സേ​ന​യു​ടെ ഭാ​ഗ​മാ​യ 28 വാ​യു ര​ക്ഷ റെ​ജി​മെ​ന്‍റി​ലാ​ണ് സു​ബേ​ദാ​ർ രാ​ജ​ൻ സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്.

2010ൽ ​പ്രി​യ​പ്പെ​ട്ട സൈ​നി​ക സു​ഹൃ​ത്തു​ക്ക​ളെ ഒ​രു​മി​ച്ച് കൂ​ട്ടാ​നാ​യി രാ​ജ​ൻ ത​ന്‍റെ വീ​ട്ടി​ൽ പ​ട്ടാ​ള മേ​റ്റ്സ് സം​ഘ​ടി​പ്പി​ച്ചു.

അ​ന്ന് പ​ല സൈ​നി​ക​ർ​ക്കും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ചു​കൊ​ണ്ട് ക​ത്തെ​ഴു​തി​യ കൂ​ട്ട​ത്തി​ൽ ലെ​ഫ്റ്റ് കേ​ണ​ൽ മോ​ഹ​ൻ​ലാ​ലി​നും രാ​ജ​ൻ ക​ത്തെ​ഴു​തി. നി​ന​ച്ചി​രി​ക്കാ​തെ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റു​പ​ടി രാ​ജ​നെ തേ​ടി​യെ​ത്തി.

പ​രി​പാ​ടി​ക്ക് എ​ല്ലാ പി​ന്തു​ണ​യും പൂ​ർ​ണ്ണ സ​ഹ​ക​ര​ണ​വും ന​ൽ​കി​ക്കൊ​ണ്ടു​ള്ള ലാ​ൽ​സാ​ബി​ന്‍റെ ക​ത്ത്..

അ​താ​യി​രു​ന്നു തു​ട​ക്കം.. ഈ ​സൈ​നി​ക കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​ക​ത്തി​ന് സ​ത്യ​മാ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ശം​സാ ക​ത്ത് എ​ത്തും. രാ​ജ​ൻ ആ​രം​ഭി​ച്ച ഒ​രു വെ​ബ്സൈ​റ്റി​ന് മോ​ഹ​ൻ​ലാ​ൽ ആ​ശം​സ അ​റി​യി​ച്ച് ക​ത്തെ​ഴു​തി.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ത്തു​ക​ൾ രാ​ജ​നും കു​ടും​ബ​വും നി​ധി​പോ​ലെ സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ​യും കാ​ണാ​ൻ ഭാ​ഗ്യം കി​ട്ടി​യി​ട്ടി​ല്ലെ​ങ്കി​ലും ലാ​ൽ സാ​ബി​നെ കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് രാ​ജ​നും ഭാ​ര്യ ഓ​മ​ന​യും, മ​ക്ക​ളാ​യ മി​ധു​വും മി​നു​വും.

Related posts

Leave a Comment