ചേര്‍ത്തല: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ താലൂക്ക് ആശുപത്രിയിലെത്തിയ യുവാവിനു 108 ആംബുലന്‍സ് സേവനം വിട്ടുകൊടുക്കാഞ്ഞത് ഗുരുതരമായ വീഴ്ചയെന്നു പി. തിലോത്തമന്‍ എംഎല്‍എ ആരോപിച്ചു. 108 ആംബുലന്‍സ് ജില്ല വിട്ട് സര്‍വീസ് നടത്തരുതെന്ന നിര്‍ദേശം പലപ്പോഴും അത്യാസന രോഗികളെ അപകടത്തിലാക്കുന്നു. 108 ആംബുലന്‍സ് ലഭിക്കാഞ്ഞതിനാല്‍ സ്വകാര്യ ആംബുലന്‍സ് വിളിച്ചാണ് പാമ്പുകടിയേറ്റ സാലിച്ചനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ അനുമതിയോടെ 108 ആംബുലന്‍സ് ജില്ല വിട്ടും സര്‍വീസ് നടത്താന്‍ അനുമതി നല്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.