ആധാരം സ്വയം തയാറാക്കാന്‍ അനുമതി : ആധാരം എഴുത്തുകാര്‍ പ്രക്ഷോഭത്തിലേക്ക്

alp-aadharamആലപ്പുഴ: ആധാരം എഴുത്തുകാരല്ലാത്തവര്‍ക്ക് ആധാരങ്ങള്‍ തയാറാക്കാന്‍ അനുമതി നല്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആധാരമെഴുത്തുകാര്‍ പ്രക്ഷോഭത്തിലേക്ക്. സമരഭാഗമായി നാളെ സംസ്ഥാന വ്യാപകമായി ആധാരമെഴുത്തുകാര്‍ പണിമുടക്കി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ ധര്‍ണ നടത്തും.  ജില്ലയില്‍ 20 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് വനമാഫിയയ്ക്കും ഭൂമാഫിയയ്ക്കും വേണ്ടിയുള്ളതാണെന്നാണ് സംശയിക്കുന്നത്.

രേഖകളില്ലാത്ത ഭൂമിയും അനധികൃത കൈയേറ്റഭൂമിയും നിയമപരമായി കൈമാറുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്ന് സംശയിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. 19നു ആലപ്പുഴ ജില്ലയിലെ ആധാരമെഴുത്തുകാര്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. 27നു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും അവര്‍ അറിയിച്ചു.

Related posts