മുക്കം: തിരുവമ്പാടി പഞ്ചായത്തലെ ചെറുപ്ര, വെള്ളരിച്ചാല്‍ പ്രദേശത്തും കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍, തടപ്പറമ്പ്, ആന്തേരിമ്മല്, പാറക്കല്‍ ഭാഗങ്ങളിലും കണ്ടുവരുന്ന ആഫ്രിക്കന്‍ ഒച്ചിനെ നടപടിക്ക് തുടക്കമായി. ഒച്ചുകള്‍ക്ക് ഏറെ ഇഷ്ടമുള്ള പപ്പായ, കാബേജ് ഇലകള്‍ ചതച്ച് വിവിധയിടങ്ങളല് കൂട്ടിയിട്ട് ഒച്ചുകളെ അവിടേക്ക് ആകര്‍ഷിച്ച് പുകയില കഷായമുപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. ആദ്യദിവസം തന്നെ കാരശേരി ഗ്രാമപഞ്ചായത്തില്‍ 5000ത്തോളം ഒച്ചുകളെയാണ് കൊന്നത്. ഒരാഴ്ചയോളം നടപടി തുടരുമെന്ന് പ്രസിഡന്റ് വി.കെ. വിനോദ് പറഞ്ഞു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുല്ല കുമാരനെല്ലൂര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര് നേതൃത്വം നല്കി. ഒച്ചുകള്‍ പെരുകുന്നതും മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതും ചെടികളും വിളകളും തിന്നുനശിപ്പിക്കുന്നതിനും കുട്ടികളില്‍ തലച്ചോര്‍ സംബന്ധമായ രോഗത്തിനും കാരണമാകുന്നതും മറ്റും കണക്കിലെടുത്താണ് നടപടി. നേരത്തെ ഇവയെ നിര്‍മാര്‍ജനം ചെയ്യുന്നതടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനകീയ കണ്വന്ഷന് സംഘടിപ്പിച്ചിരുന്നു.