വിതുര: ആരാധാനാലയങ്ങളിലെ കാണിക്കവഞ്ചിയിലെത്തുന്ന പണം ആരാധനാവശ്യങ്ങള്‍ക്കു മാത്രമല്ല ജീവ കാരുണ്യ പ്രവര്‍ത്തനത്തിനും വിനിയോഗിക്കണമെന്നു മന്ത്രി കെ.ടി. ജലീല്‍. വിതുര മുസ്—ലീം ജമാ അത്തിന്റെ കീഴില്‍ രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാ അത്ത് പ്രസിഡന്റ് പി.എ. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണ കുമാരി, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍നാഥ് അലിഖാന്‍, എ.സെയിഫിന്‍സ, മസ്ജിദ് ഇമാം അല്‍ഹാഫിസ് മുഹിയുദ്ദീന്‍ മൗലവി അല്‍ഖാസിമി, പാക്കുളം അയൂബ്, ഷിഹാബ്ദ്ദീന്‍ വിതുര, നാഗൂര്‍ കണ്ണ്,ഷാജഹാന്‍ ഷാ എന്നിവര്‍ പ്രസംഗിച്ചു.
ആരാധനാലയങ്ങളിലെ പണം ജീവ കാരുണ്യ പ്രവര്‍ത്തനത്തിനും വിനിയോഗിക്കണമെന്ന് മന്ത്രി ജലീല്‍
