ആരോഗ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ; കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്താകളാകാന്‍ സാധ്യമല്ലെന്നു കോടിയേരി ബാലകൃഷ്ണന്‍

kODIYERIതിരുവനന്തപുരം: സംസ്ഥാനതല യോഗ ദിനാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ആലപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു വീഴ്ച പറ്റിയിട്ടില്ല. സര്‍ക്കാര്‍ അറിഞ്ഞല്ല ചടങ്ങില്‍ കീര്‍ത്തനം ആലപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളാകാന്‍ തങ്ങള്‍ക്കു സാധിക്കില്ലെന്നു തുറന്നടിച്ച കോടിയേരി സര്‍ക്കാരിനെ എതിര്‍ക്കുന്നവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും കുറ്റപ്പെടുത്തി.

Related posts