തെന്മല :ആര്യങ്കാവ് ചെക്കുപോസ്റ്റില്‍ പരിശോധന പത്തുലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി തെന്മല ആര്യങ്കാവ് ചെക്കുപോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കടത്തിക്കൊണ്ടുവന്ന പത്തുലക്ഷം രൂപ വിലവരുന്ന പാന്‍മസാല പിടികൂടി. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് നടത്തിയത്. മിനിലോറിയില്‍ കയറ്റിക്കൊണ്ടുവന്ന പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 5600 കവര്‍ പാന്‍മസാലയാണ് പിടികൂടിയത്.വാഹനം നിര്‍ത്തിയ ഉടന്‍തന്നെ തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ ഗണപതി ഓടിരക്ഷപെട്ടു. ക്ലീനര്‍ വൈദ്യലിംഗത്തെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചാത്തന്നൂര്‍ വര്‍ക്കല ഭാഗങ്ങളിലേക്ക് കൊ|ുവന്നതാണ് പാന്‍മസാലയെന്ന് പിടിയിലായ ക്ലീനര്‍ എക്സൈസിവോട് പറഞ്ഞു.
ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പരിശോധന: പത്തുലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി
