നാട്ടിലെത്തി ഓണമുണ്ണാമെന്ന മോഹം പൊലിയുമോ? അന്തര്‍സംസ്ഥാന ബസ് നിരക്ക് വർധിപ്പിച്ച് ബസ് മുതലാളിമാർ; ബുദ്ധിമുട്ടി ഇതരസംസ്ഥാന മലയാളികൾ

 


കൊ​​ച്ചി: അ​​ന്ത​​ര്‍സം​​സ്ഥാ​​ന ബ​​സു​​ക​​ള്‍ നി​​ര​​ക്ക് വ​​ർ​​ധി​​പ്പി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു നാ​​ട്ടി​​ലേ​​ക്കെ​​ത്തു​​ന്ന മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് ഇ​​ര​​ട്ടി​​യി​​ല​​ധി​​കം തു​​ക മു​​ട​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണി​​പ്പോ​​ൾ.

ഓ​​ണാ​​വ​​ധി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ബ​​സു​​ക​​ള്‍ അ​​നി​​യ​​ന്ത്രി​​ത​​മാ​​യാ​​ണ് നി​​ര​​ക്ക് വ​​ര്‍ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബ​​സു​​ക​​ളു​​ടെ അ​​മി​​ത നി​​ര​​ക്ക് ഈ​​ടാ​​ക്ക​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​നു സ​​ര്‍ക്കാ​​ര്‍ ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി യാ​​ത്ര​​ക്കാ​​ർ രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്.

നി​​ല​​വി​​ല്‍ ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്ന് എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് ടി​​ക്ക​​റ്റ് ഒ​​ന്നി​​ന് 3,500 രൂ​​പ​​യോ​​ള​​മാ​​ണ് ഭൂ​​രി​​ഭാ​​ഗം ട്രാ​​വ​​ല്‍സും ഈ​​ടാ​​ക്കു​​ന്ന​​ത്.

ട്രെ​​യി​​ന്‍ ടി​​ക്ക​​റ്റ് ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​വും ഉ​​ള്ള​​തി​​നാ​​ൽ ബ​​സു​​ക​​ളെ ത​​ന്നെ ആ​​ശ്ര​​യി​​ക്കേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് മി​​ക്ക​​വ​​രും.

കെ​​എ​​സ്ആ​​ര്‍ടി​​സി അ​​ന്ത​​ര്‍സം​​സ്ഥാ​​ന ബ​​സു​​ക​​ളി​​ലും ടി​​ക്ക​​റ്റ് ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. ഒ​​രാ​​ഴ്ച​​യോ​​ളം നീ​​ണ്ടു​​നി​​ല്‍ക്കു​​ന്ന അ​​വ​​ധി​​ക്കു ശേ​​ഷം തി​​രി​​കെ പോ​​കാ​​ൻ ട്രെ​​യി​​ന്‍ ടി​​ക്ക​​റ്റ് ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ൽ ഈ ​​പ്ര​​തി​​സ​​ന്ധി​​കാ​​ല​​ത്ത് വ​​ന്‍ തു​​ക ബ​​സ് ചാ​​ർ​​ജ് ഇ​​ന​​ത്തി​​ൽ ത​​ന്നെ ചെ​​ല​​വാ​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്ന് യാ​​ത്ര​​ക്കാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

ഉ​​ത്സ​​വ​​കാ​​ല​​ങ്ങ​​ളി​​ലെ തോ​​ന്നും​​പ​​ടി​​യു​​ള്ള ടി​​ക്ക​​റ്റ് നി​​ര​​ക്കു വ​​ർ​​ധ​​ന നി​​യ​​ന്ത്രി​​ക്കു​​ക​​യും നി​​ശ്ചി​​ത നി​​ര​​ക്ക് ന​​ട​​പ്പാ​​ക്കു​​ക​​യും വേ​​ണം.

ഒ​​പ്പം ഉ​​ത്സ​​വ സീ​​സ​​ണു​​ക​​ളി​​ൽ കേ​​ര​​ള​​ത്തി​​ലേ​​ക്ക് പ്ര​​ത്യേ​​ക ട്രെ​​യി​​ൻ അ​​നു​​വ​​ദി​​ക്കു​​ക​​യും അ​​ന്ത​​ര്‍സം​​സ്ഥാ​​ന കെ​​എ​​സ്ആ​​ര്‍ടി​​സി ബ​​സ് സ​​ര്‍വീ​​സു​​ക​​ളു​​ടെ എ​​ണ്ണം കൂ​​ട്ടു​​ക​​യും വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​ണ്.

ഹൈ​​ദ​​രാ​​ബാ​​ദ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​റ്റു ന​​ഗ​​ര​​ങ്ങ​​ളി​​ലും സ​​മാ​​ന സാ​​ഹ​​ച​​ര്യ​​മാ​​ണു നി​​ല​​നി​​ല്‍ക്കു​​ന്ന​​ത്.

Related posts

Leave a Comment