ആറുവര്‍ഷമായി റംസാന്‍ വ്രതമെടുത്ത് സിപിഐ നേതാവ് പി പ്രസാദ്

ALP-PRASADനൗഷാദ് മാങ്കാംകുഴി
ചാരുംമൂട്: കഴിഞ്ഞ ആറുവര്‍ഷമായി റംസാന്‍ മാസ ത്തില്‍ വ്രതമെടുത്ത് പുണ്യവഴി പിന്തുടരുകയാണ് സി പി ഐ നേതാവ് പി പ്രസാദ്.   സിപിഐ പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ നൂറനാട് പാലമേല്‍ മറ്റപ്പളളി സുജാലയത്തില്‍ പി പ്രസാദ് കമ്മ്യൂണിസ്റ്റ് ആദര്‍ശ വഴിയെ സഞ്ചരിക്കുമ്പോഴും റംസാന്‍ നോമ്പ് കാലം ആത്മസമര്‍പ്പണത്തിന്റെ ദിനങ്ങളാക്കി മാറ്റുക യാണ്.  വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ധാരാളം നോമ്പുകാരായ സുഹൃത്തുക്കള്‍ പ്രസാദിനു ണ്ടായിരുന്നു. ഇവര്‍ക്കൊപ്പം പ്രസാദും നോമ്പെടുത്താ ണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ഈ അനുഭവം  റംസാന്‍ വ്രതനാളില്‍ നോമ്പെടുത്ത് ഇദ്ദേഹം വിടാതെ പിന്തുട രുകയാണ്.

പാര്‍ട്ടിയിലെ വിവിധ സ്ഥാനങ്ങളില്‍ തിരക്കായ പ്പോഴും പഴയ കാല സൗഹൃദകൂട്ടായ്മയിലെ നോമ്പ് അനുഭവങ്ങളില്‍ നിന്നു മാറി ചിന്തിക്കാന്‍ പ്രസാദ് ഒരുക്കമല്ല. നോമ്പെടുക്കുക വഴി മനസും ശരീരവും ശുദ്ധീകരിക്കുക മാത്രമല്ല ആത്മ നിയന്ത്രണം പരിശീലിക്കാനുള്ള സഹന വഴിയായും പ്രസാദ് നോമ്പിനെ കാണുകയാണ്. വായനയിലൂടെ കിട്ടിയ അറിവും നോമ്പ് നോക്കുന്ന സുഹൃത്തുക്കളുടെ സാഹോദര്യവും  നോമ്പിന്റെ മഹത്വത്തിലേക്ക് എത്തുവാന്‍ പ്രേരണയായതായി പി.പ്രസാദ് പറയുന്നു. വിവിധമതങ്ങളുടെ പ്രത്യയ ശാസ്ത്രം വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസാദിന്റെ ഗ്രന്ഥശേഖരത്തിലുണ്ട്. ഇടപഴകി ജീവിക്കുന്ന സമൂഹത്തില്‍ എല്ലാ മതങ്ങളെ കുറിച്ച് പഠിക്കാനും നല്ല വശങ്ങള്‍ ഉള്‍ക്കൊളളാനും എല്ലാ വിഭാഗം ജനങ്ങളും ശ്രമിക്കണമെന്ന് പ്രസാദ് അഭിപ്രായപ്പെടുന്നു.

റംസാന്‍ നാളില്‍ എന്നും പുലര്‍ച്ചെ 3.30ഓടെ എഴുന്നേറ്റ് കുളി കഴിഞ്ഞ് വരുമ്പോഴേക്കും കാപ്പി തയ്യാറാക്കി അമ്മ ഗോമതിയമ്മയും ഭാര്യ ലൈനയും ഉണ്ടാകും. പിന്നീട് വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക്. കൂടുതല്‍ വായിക്കാ നും എഴുതാനും നോമ്പ് കാലം ഒരു പ്രേരകശക്തി കൂടിയായി മാറുകയാണന്നും പ്രസാദ് പറയുന്നു. രാഷ്ടീയ തിരക്കുകള്‍ക്കിടയില്‍ പ്രസാദ്  നോമ്പ് തുറക്കുന്നത് പലപ്പോഴും യാത്രകളിലാണ്. വീട്ടിലാ ണെങ്കില്‍ സഹപ്രവര്‍ത്തകര്‍ ആദിക്കാട്ടുകുളങ്ങര മുസ്‌ലീം പളളിയില്‍ നിന്നോ വീടിനു സമീപമുളള പളളിയില്‍ നിന്നോ നോമ്പ് തുറക്കാനുളള വിഭവ ങ്ങളുമായി എത്തും. ആദ്യമഴയുടെ കുളിര്‍മയാണ് ഓരോ നോമ്പുകാലവും തനിക്ക് സമ്മാനിക്കുന്ന തെന്നും നിരവധി വേദികളില്‍ സംസാരിക്കാറുളള തനിക്ക് നോമ്പുതരുന്ന ആത്മബലം ഏറെ വലുതാ ണെന്നും പ്രസാദ് പറയുന്നു.

നോമ്പിലൂടെ അച്ചടക്കം, ചിട്ടയായ ജീവിത ശൈ ലി എന്നിവ രൂപപ്പെടുത്താനും, വിശപ്പിന്റെ മഹാത്മ്യം തിരിച്ചറിയാ ന്‍കഴിയുമെന്നും ഇത് ഏറെ സന്തോഷം നല്‍കുന്നതായും പ്രസാദ് പറയുന്നു. പ്രലോഭനങ്ങ ള്‍ക്ക് വശംവദയാകാതിരിക്കാന്‍ ഒരു മനുഷ്യന് കഴിയുമോയെന്നുളള പരീക്ഷണം കൂടിയാണ് നോമ്പുകാലമെന്ന് പ്രസാദ് അഭിപ്രായപ്പെടുന്നു. കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ഇതിനായി തനിക്കുണ്ടെന്നും പ്രസാദ് പറയുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ് പ്രസാദ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി പ്രസാദ് ഹരിപ്പാട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Related posts