സിനിമയിലായാലും ജീവിതത്തിലായാലും തന്റേതായ നിലപാടുകളില്‍ എന്നും ഉറച്ചുനിന്നയാളാണ് സംവിധായകന് വിനയന്. സിനിമാക്കാരുടെ രാഷ്്ട്രീയ പ്രവേശനത്തെക്കുറിച്ചും പത്തനാപുരത്ത് ഗണേഷിന് വിജയാശംസ നേരാന്‍ മോഹന്‍ലാല്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും വിനയന് ദീപിക ഡോട് കോമുമായി സംസാരിക്കുന്നു
ഗണേഷിനെ കാണാന്‍ പോയത് മന്ത്രിയായാലോ എന്നോര്‍ത്ത്
ഗണേഷിനെ കാണാന്‍ മോഹന്‍ലാല്‍ പോയതില്‍ തെറ്റ് പറയാന്‍ കഴിയില്ല. കലാകാരന്മാര്ക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് വേണമെന്നാണ് തന്റെ അഭിപ്രായം. ഗണേഷിനെ കണ്ട ശേഷം ഇവര്‍ കോട്ടയത്ത് എത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കണ്ടതാണ് ഇരട്ടത്താപ്പ്. സോപ്പിടലാണ് ഇവരുടെ ലക്ഷ്യം. ലാലിന് ഒപ്പം പോയ സംവിധായകന് പ്രിയദര്ശന് ബിജെപി അനുകൂല ചാനലിന്റെ പ്രധാന സ്ഥാനം വഹിക്കുന്ന ആളാണ്. പ്രിയദര്ശന് രാഷ്ട്രീയ മാറ്റം ഉണ്ടായതാണോ അതോ ഗണേഷ് മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച് പോയതാണോ എന്നാണ് തന്റെ സംശയം.
ആശംസ അറിയിക്കാന്‍ ഇവര്‍ സ്വാമിമാരാണോ?
സുഹൃത്തുക്കളായതു കൊണ്ടാണ് ഗണേഷിനും തിരുവഞ്ചൂരിനും ആശംസ നേരാന്‍ പോയതെന്നാണ് ലാല്‍ പറയുന്നത്. ആശംസ അറിയിക്കാന്‍ ഇവര്‍ സ്വാമിമാരാണോ എന്നാണ് തന്റെ സംശയം. കലാകാരന്മാര് തെരഞ്ഞെടുപ്പ് സമയത്ത് ആശംസിക്കാന്‍ പോകുന്നത് ശരിയല്ല. നിലപാടില്‍ ഉറച്ചു നില്ക്കുന്നവനാകരണം കലാകാരന്. എല്ലാവരെയും സുഖിപ്പിക്കുന്ന പരിപാടി ശരിയല്ല. ഇവരെ മലയാളികള്‍ പുച്ഛത്തോടെ തള്ളിക്കളയും.
ജഗദീഷിന്റെയും ഭീമന് രഘുവിന്റെയും അടുത്തുകൂടെ പോയാല്‍ പ്രശ്നം തീരില്ലേ?
മോഹന്‍ലാല്‍ ഗണേഷിന്റെ അടുത്ത് പോയതാണ് വിവാദമായതെങ്കില്‍ ജഗദീഷിന്റെയും ഭീമന് രഘുവിന്റെയും അടുത്തുകൂടെ പോയാല്‍ പ്രശ്നം തീരില്ലേ?.
എന്റെ രാഷ്്ട്രീയം
കലാകാരന്മാര്ക്ക് രാഷ്്ട്രീയ അഭിപ്രായം വേണം. ഞാന്‍ ഇടതുപക്ഷ ചിന്താഗതി മനസില്‍ സൂക്ഷിക്കുന്ന ആളാണ്. കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
തയാറാക്കിയത്: സോനു തോമസ്