ആ​രും ക​ണ്ടി​ല്ല! ര​ക്ഷി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ഫലമുണ്ടായില്ല; നെ​ല്ലി​ക്ക തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

തൃ​ശൂ​ർ: നെ​ല്ലി​ക്ക തൊ​ണ്ട​യി​ൽ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു.

മു​ള​ങ്കു​ന്ന​ത്തു​കാ​വ് കോ​ഞ്ചി​റ ക​ല്ലാ​റ്റ് റോ​ഡി​ൽ ക​ള​രി​ക്ക​ൽ കി​ര​ണ്‍-​മ​ഞ്ജു ദ​ന്പ​തി​ക​ളു​ടെ ഏ​ക ​മ​ക​ൻ ന​മ​സ് (ഒ​രു വ​യ​സും ര​ണ്ടു മാ​സ​വും) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ക​ളി​ക്കു​ന്ന​തി​നി​ടെ മേ​ശ​പ്പു​റ​ത്തി​രു​ന്നി​രു​ന്ന നെ​ല്ലി​ക്ക​യെ​ടു​ത്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ക​രു​തു​ന്നു.

ആ​രും ഇ​തു ക​ണ്ടി​ല്ല. കു​ഞ്ഞ് അ​സ്വ​സ്ഥ​ത കാ​ണി​ക്കു​ന്ന​തു​ക​ണ്ട് ഉ​ട​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൊ​ണ്ട​യി​ൽ നെ​ല്ലി​ക്ക കു​ടു​ങ്ങി​യ​തു മ​ന​സി​ലാ​യ​ത്.

കു​ഞ്ഞി​ന്‍റെ ര​ക്ഷി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വൈ​കാ​തെ മ​ര​ണം സം​ഭ​വി​ച്ചു.

Related posts

Leave a Comment