ആശാ ശരത് തെലുങ്കിലേക്ക്

Ashaഅനുഷ്ക ഷെട്ടി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രമായ ഭാഗ്മതിയിലൂടെ ആശാ ശരത് തെലുങ്കിലേക്ക്. ജയറാം, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതായി മുമ്പ് തന്നെ സ്ഥിരീകരിച്ചിരുന്നു. കമലഹാസനൊപ്പം രണ്ടു തമിഴ് ചിത്രങ്ങള്‍ ചെയ്തതിനു ശേഷമാണ് ആശ തെലുങ്കിലേക്ക് പോവുന്നത്.

ജി. അശോകാണു ചിത്രം സംവിധാനം ചെയ്യുന്നത് ഭാഗ്മതിയില്‍ സി.ബി.ഐ ഓഫീസറായ വൈഷ്ണവി റെഡ്ഢി എന്ന കഥാപാത്രത്തെയാണ് ആശ അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ആദ്യം ബോളിവുഡ് താരം തബുവിനെയായിരുന്നു ഈ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം തബു പിന്മാറിയതോടെയാണ് ആശയ്ക്കു നറുക്കു വീണത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ഭാഗ്മതി.

Related posts