അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലാണ് തെരുവു നായകളെ പേടിച്ച്ഗേറ്റുകള് അടച്ചിടുന്നത്. ആശുപത്രിയിലെ ഹൃദ്രോഗ.ഒ പി യുടെ മുഖ്യ കവാടമാണ് തെരുവുനായ ശല്യത്തെ തുടര്‍ന്ന് അടച്ചു പൂട്ടുന്നത്.ഈ കവാടത്തില്‍ കൂടിയാണ് പകല്‍ സമയങ്ങളില്‍ മെഡിസിന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് രോഗികളുടെ ബന്ധുക്കള്‍ പ്രവേശി യ്ക്കാറുള്ളത്.
ഒപി സമയമായ രാവിലെ 8 മുതല്‍ ഒരു മണി വരെയുമാണ് ഹൃദ് രോഗ.ഒ പി യുടെ പ്രവര്‍ത്തന സമയം .ഈ ഓ പി യ്ക്ക് സമീപം തന്നെയാണ് അല ര്‍ജി. ചെസ്റ്റ് ഒ പി ക ളും പ്രവര്‍ത്തിയ്ക്കുന്നത് . തെരുവു നായകള്‍ മുഖ്യ ക വാടത്തില്‍ പ്രവേശിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ജീവനക്കാര്‍ ഗ്രില്ല് അടച്ചുപൂട്ടും. പിന്നീട് നായകള്‍ പോയിക്കഴിഞ്ഞാണ് ഗ്രില്‍ തുറക്കുന്നത്.ഇരുപത്തിയഞ്ചില്‍ അധികംതെരുവുനായകളാ ണ് ഇവിടെയഥേഷ്ടം വിലസുന്നത്.ജീവനക്കാരും, രോഗികളുടെ കൂട്ടിരിപ്പുകാരും യഥേഷ്ടം വാര്‍ഡിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രിക്കു പിന്നില്‍ വലിച്ചെ റിയുന്നതാണ് നായകള്‍ പെരുകാന്‍ കാരണമെന്നു പറയപ്പെടുന്നു.
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നില്ല. ഇതു മൂലമാണ് ചപ്പു ചവറുകളും, ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നത്. യഥേഷ്ടം ഭക്ഷണം കിട്ടുന്നതുമൂലമാണ് ആശുപത്രി വളപ്പില്‍ നായകള്‍ പെരുകി ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഭീഷണി യായി മാറുന്നത്. രോഗികളുടെയും ബന്ധുക്കളുടെയും പരാതികള്‍ക്ക് ആരും ചെവി കൊടു ക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. തെരു വുനായകളെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്കി യിട്ടുണ്ടെന്നും, രേഖാ മൂലം പരാതി നല്കിയട്ടും യാതൊരു നടപടിയും ഇതെവരെ പഞ്ചായത്തധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലന്നുംആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ .സന്തോഷ് രാഘവന് പറഞ്ഞു.