ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടകന്‍ ലണ്ടനില്‍ നിന്ന്

kkd-englingവടകര: സ്കൂള്‍ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനത്തിന് ലണ്ടനില്‍നിന്നു തന്നെ ആളെത്തി. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിനാണ് ലണ്ടനില്‍ പഠിക്കുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥി റയാന്‍ മുസ്തഫ എത്തിയത്. ബ്രിട്ടീഷ് ഉച്ചാരണ ശൈലിയില്‍ റയാന്‍ പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ സദസിനു കൗതുകം. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല അധ്യാപക ര്‍ക്കും സംസാരം മനസിലാക്കാന്‍ പ്രയാസമായി. ലണ്ടനിലെ സ്കൂള്‍ അനുഭവങ്ങള്‍ റയാന്‍ പങ്കുവെച്ചു. സംശയങ്ങള്‍ക്കു മറുപടിയും നല്കി.

ക്ലാസുകള്‍ കയറി ഇറങ്ങി വ്യത്യാസങ്ങള്‍ മനസിലാക്കിയ ശേഷമാണ് റയാന്‍ സ്കൂള്‍ വിട്ടത്. റയാന്‍ മുസ്തഫയുടെ ഉമ്മ പയ്യോളി അങ്ങാടി സ്വദേശിനി ഡോ.ബാസ്മ വര്‍ഷങ്ങളായി ലണ്ടനില്‍ ഡോക്ടറാണ്. പ്രധാനാധ്യാപിക എം.സത്യഭാമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ബാസ്മ സമ്മാനദാനം നിര്‍വഹിച്ചു. കെ.ജാഫര്‍, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, വി.എന്‍.മുരളീധരന്‍, ടി.മൊയ്തു, ഷൗബ ഷാഹിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts