ഇംത്യാസിന്റെ പ്രണയ ചിത്രത്തില്‍ ഷാരൂഖ്

Sharuk140716ഒടുവില്‍ അത് സംഭവിച്ചു ഇംത്യാസും ഷാരൂഖും ഒന്നിക്കുന്നു. അതും ഒരു പ്രണയ ചിത്രത്തില്‍. സംവിധായകന്‍ ഇംത്യാസിന്റെ പല ചിത്രങ്ങള്‍ ഇഷ്ടമാണെങ്കിലും അദ്ദേഹവുമായി ഷാരൂഖ് ഒന്നിക്കാന്‍ തീരുമാനിക്കുന്നത് ഇപ്പോഴാണെന്നു മാത്രം.  വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇംത്യാസിനെ അറിയാമെങ്കിലും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തനിക്ക് വേണ്ടി ചിത്രം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അതൊരു സന്തോഷകരമായ ചിത്രമായിരിക്കണമെന്നു മാത്രമേ താന്‍ ആവശ്യപ്പെട്ടുള്ളുവെന്ന് ഷാരൂഖ് പറഞ്ഞു.

“”എനിക്കു വേണ്ടി പ്രണയത്തിന്റെ ഭാഷയിലുള്ളൊരു ചിത്രമാണ് അദ്ദേഹത്തിന്റെ മനസില്‍. എന്റെ പ്രായം മനസില്‍ വച്ചുകൊണ്ട് സൃഷ്ടിച്ചിരിക്കുന്ന ഒരു പ്രണയകഥയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്”- ഷാരൂഖ് പറഞ്ഞു. ഇംത്യാസിന്റെ ജബ് വി മെറ്റ്, ഹൈവേ എന്നീ ചിത്രങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചവയാണ്

Related posts