ഇടതുകനാല്‍ വെള്ളം റോഡില്‍: പരിസരങ്ങളില്‍ വെള്ളക്കെട്ട്

PKD-VELLAKAYTTUവണ്ടിത്താവളം: പട്ടഞ്ചേരി-പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിലും തത്തമംഗലത്തും നെല്‍കൃഷിക്ക് ഉണക്കം നേരിട്ടതോടെ ഇന്നലെ ഇടതുകനാലില്‍ വെള്ളംവിട്ടത് റോഡിലും അഴുക്കുചാലുകളിലും നിറഞ്ഞ് പാഴാകുന്നതായി പരാതി.പട്ടഞ്ചേരി കേയിയോട് ബ്രാഞ്ച് കനാല്‍ അടഞ്ഞ് കവിഞ്ഞൊഴുകിയ വെള്ളം വീടുകളിലേക്കും കയറി. റോഡിലൂടെ ഒഴുകിയ വെള്ളം യാത്രക്കാര്‍ക്കും ഏറെ ദുരിതമായി. കഴിഞ്ഞ രണ്ടുവര്‍ഷമായി ജലസേചനവകുപ്പ് അധികൃതര്‍ കനാലുകളില്‍ ശുചീകരണം നടത്താത്തതാണ് ഈ ദുരിതമുണ്ടാക്കിയതെന്നാണ്  കര്‍ഷകരുടെ പരാതി.പല സ്ഥലത്തും ബ്രാഞ്ച് കനാലുകളുടെ ബണ്ടും തകര്‍ന്നിട്ടുണ്ട്.

ഇതുമൂലം കനാല്‍ കവിഞ്ഞൊഴുകി വെള്ളം പാഴാകുന്നതിനാല്‍ വാലറ്റപ്രദേശങ്ങളില്‍ എത്താറില്ല. കേയിയോടുമൊക്കിലുള്ള റോഡില്‍ സ്ഥിരമായി കനാല്‍ വെള്ളം ഒഴുകുന്നതിനാല്‍ ടാറിളകി ഗര്‍ത്തങ്ങളും രൂപപ്പെട്ടു. കനാലിലേക്കു വെള്ളം വിട്ടിട്ടും ജലസേചനവകുപ്പിന്റെ നിഷ്ക്രിയത്വംമൂലം കര്‍ഷകരുടെ വയലുകളില്‍ വെള്ളം എത്താത്തതില്‍ പ്രതിഷേധം ശക്തമാണ്.

Related posts