കാഞ്ഞിരപ്പള്ളി: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്കാഞ്ഞിരപ്പള്ളി പോലീസ്പദ്ധതി തയാറാക്കി. പെരുമ്പാവൂര്‍ സംഭവത്തിനുശേഷം സംസ്ഥാനവ്യാപകമായി ഇതരസംസ്ഥാനതൊഴിലാളികളുടെ വിവരശേഖരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സി.ഐ.യുടെ നേതൃത്വത്തില്‍ വിവരശേഖരണനടപടികള്ക്കു തുടക്കംകുറിച്ചു. ഇതിന്റെ ആദ്യപടിയായി കോണ്ട്രാക്ട്ടര്മാരുടെ യോഗം വിളിച്ച് വേണ്ടനിര്‍ദേശങ്ങള്‍ നല്കി. കാഞ്ഞിരപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമായി 300 ല്‍പരം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് പോലീസിന്റെ അനൗദ്യോഗിക കണക്ക്. ഇതില്‍ ഭൂരിഭാഗവും ബംഗാള്‍, ആസാം, ഒറീസ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.
ഇതരസംസ്ഥാനതൊഴിലാളികളുടെ പേരും മേല്‍വിലാസവും, ഐഡി കാര്ഡിന്റെകോപ്പി, വിരലടയാളം, രണ്ടുഫോട്ടോ എന്നിവയാണ് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നത്. ഫോട്ടോയും ഐഡികാര്‍ഡും ഉപയോഗിച്ച് അവരുടെ നാട്ടിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുകയും. കേസുകള്‍ ഉണ്ടെങ്കില്‍ അവരെ കൈമാറുന്നതിനുള്ള നടപടികളും സ്വീകരിക്കും. കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ നിലവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കേസുകള്‍ ഒന്നും ഇല്ലെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളികളുടെ താമസസ്ഥലത്തെ അടിസ്ഥാന സൗകര്യംമെച്ചപ്പെടുത്തുന്നതിനായി കോണ്ട്രക്ട്ടര്മാര്ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനുവേണ്ടി ഇവരുടെ ക്യാമ്പുകളില്‍ പോലീസ് പരിശോധന നടത്താനും തീരുമാനിച്ചു. ചിലവീടുകളില്‍ ജോലിക്കുനില്‍ക്കുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ പൂര്‍ണവിവരം വീട്ടുടമസ്ഥര്തന്നെ പോലീസില്‍ എത്തിക്കോണ്ടതാണ്. അന്യസംസ്ഥാനതൊഴിലാളികള്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് പോലീസ് നടപടികര്ശനമാക്കിയത്.