സണ്ണി ലിയോണിനെ ആഘോഷപൂര്‍വം സ്വീകരിച്ച കേരളം തന്നെ അവഗണിക്കുന്നതില്‍ വേദനയുണ്ടെന്നു ഷക്കീല. മുന്‍ ഇന്‍ഡോ-കനേഡിയന്‍ നീലച്ചിത്ര നടിയും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന ഒരു അവാര്‍ഡ്ദാന ചങ്ങില്‍ പങ്കെടുത്തിരുന്നു.
സണ്ണിയുടെ തകര്‍പ്പന്‍ ഡാന്‍സ് പെര്ഫോ മന്സുകളുടെയൊക്കെ നിറവില്‍ അവാര്‍ഡ് നിശ ഗംഭീരമായി നടന്നു. കേരളത്തിലെ ജനങ്ങളും സിനിമാ ലോകവും സണ്ണിക്ക് ആഘോഷമായ വരവേല്‍പ്പാണ് നല്‍കിയത്. ഫിലിം അവാര്‍ഡിന് എത്തിയ സണ്ണി ലിയോണിനൊപ്പം പല യുവനടന്മാരും സെല്‍ഫിയൊക്കെ എടുത്തിരുന്നു. ഒരു നടന് താരത്തെ പൊക്കി വരെ പറഞ്ഞിരുന്നു. നല്ല വ്യക്തിത്വമുള്ള സ്ത്രീയാണ് സണ്ണി എന്നൊക്കെയാണ് നടന് പറഞ്ഞത്.
എന്നാല്‍ ആ സ്വീകരണത്തില്‍ തനിക്കു വേദനയുണ്ടെന്നാണു ഷക്കീല പറയുന്നത്. തന്നെ പോലെയുള്ള നടിയാണ് സണ്ണി ലിയോണും. സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം തന്നെ അവഗണിക്കുന്നു. ഓരോരുത്തരെയും ഇഷ്ടപ്പെടുന്നതും വെറുക്കുന്നതു മൊക്കെ പ്രേക്ഷകരുടെ താത്പര്യമാണെങ്കിലും സിനിമാ രംഗത്തുനിന്നും എനിക്ക് പിന്തുണ ലഭിക്കാത്തതില്‍ വിഷമുണ്ട്.
15 വര്‍ഷത്തോളമായി ഞാന്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സജീവമാണ്. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചാല്‍ നന്നായി അഭിനയിക്കാം എന്ന വിശ്വാസം എനിക്കുണ്ട്. അത് തെളിയിച്ചു കാണിക്കാന്‍ ഒരു അവസരം ലഭിക്കണം എന്നു മാത്രമാണ് ഇപ്പോഴുള്ള എന്റെ പ്രാര്‍ഥന- ഷക്കീല പറയുന്നു. നീലച്ചിത്ര നടിയെ സ്വീകരിച്ചാനയിക്കുന്നവര് മലയാളം ബി ഗ്രേഡ് സിനിമയിലെ നായികയെ അവഗണിക്കുന്നതു തെറ്റല്ലേ എന്നാണ് ഒരു പറ്റം ആളുകള്‍ ചോദിക്കുന്നത്.