കളമശേരിയിൽ; ന​ടു​റോ​ഡി​ൽ യു​വ​തി​യെ ക​ഴു​ത്ത​റത്ത് കൊ​ല്ലാ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ക​മ​ശേ​രി: ക​ള​മ​ശേ​രി​യി​ൽ യു​വ​തി​യെ ന​ടു​റോ​ഡി​ൽ ക​ഴു​ത്ത​റത്തു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​കെ​ജി റോ​ഡി​ൽ പ​രി​ഷ​ത്ത് ഭ​വ​ന് സ​മീ​പം കു​ഴൂ​കാ​വു​ങ്ക​ൽ വീ​ട്ടി​ൽ നീ​നുവിയെ​യാ​ണ് ഭ​ർ​ത്താ​വ് ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.

പ​രി​ക്കേ​റ്റ നീ​നു​വി​നെ പ​ത്ത​ടി​പ്പാ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു ശേ​ഷം ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭ​ർ​ത്താ​വ് മു​ള​വു​കാ​ട് സ്വ​ദേ​ശി ആ​ഷി​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

ഇന്നു രാ​വി​ലെ 9.30 ഓ​ടെ കൂ​നം​തൈ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്ക് വ​രു​മ്പോ​ൾ റോ​ഡി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ഷി​ൻ ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ നാ​ളു​ക​ളാ​യി ഇ​രു​വ​രും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​ട​യ്ക്കി​ടെ ആ​ഷി​ൻ നീ​നു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ബ​ഹ​ളം ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് നീ​നു. ആ​ഷി​നെ ക​ള​മ​ശേ​രി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment