ശ്രീകണ്ഠപുരം: സംസ്ഥാനപാതയില്‍നിന്നുള്ള ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡ് ബൈപ്പാസ് റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. ബസ് സ്റ്റാന്‍ഡിന്റെ ഒരുവശത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്ക് കയറിയിറങ്ങുന്നതിനായി മാത്രം നിര്‍മിച്ച വീതികുറഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതാണ് അപകടങ്ങള്‍ക്കു കാരണം. ഒരേസമയം ഒന്നിലേറെ വാഹനങ്ങള്‍ക്കു റോഡിലേക്കു കയറുന്നത് ഗതാഗതസ്തംഭനത്തിനു ഇടയാക്കുന്നതിനൊപ്പം ഡ്രൈവര്‍മാരും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കുന്നുണ്ട്.
വലിയ വളവുള്ള വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതും പതിവാണ്. റോഡിന് താഴെ വാഹനങ്ങളുടെ ടയര്‍ താഴ്ന്നാണ് അപകടങ്ങള്‍ ഏറെയും. വലിയ വാഹനങ്ങള്‍ ഇതുവഴി പോകുന്നത് കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ കാല്‍നടയാത്രികര്‍ക്കു മമാറിനില്ക്കാന് പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇതുവഴി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതു കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ ആവശ്യം.