ഇരിക്കൂര്‍ ബസ് സ്റ്റാന്‍ഡ് സ്വകാര്യവാഹനങ്ങള്‍ കൈയടക്കി

knr-parkingശ്രീകണ്ഠപുരം: ബസ് സ്റ്റാന്‍ഡ് സ്വകാര്യ വാഹനങ്ങള്‍ കൈയടക്കിയതോടെ യാത്രക്കാരും ബസ് ജീവനക്കാരും നട്ടംതിരിയുന്നു. ഇരിക്കൂര്‍ ബസ് സ്റ്റാന്‍ഡിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവായിരിക്കുന്നത്. ഒരേസമയം നാലും അഞ്ചും ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ചാല്‍ ഏറെനേരം ഗതാഗത തടസം നേരിടുന്ന അവസ്ഥയാണുള്ളത്.

സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കാരണം ബസുകള്‍ക്ക് തിരിക്കുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും ബുദ്ധിമുട്ടാണ്്. ബസ് സ്റ്റാന്‍ഡിന്റെ ഒരു ഭാഗം ഓട്ടോറിക്ഷാ സ്റ്റാന്‍ഡാണ്. ഇതിനു പുറമെയാണ് മറുഭാഗത്ത് ചെറുതും വലുതുമായ സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. രാവിലെ മുതല്‍ രാത്രിവരെ തുടര്‍ച്ചയായി നിര്‍ത്തിയിടുന്ന വാഹനങ്ങളും ഇതിലുണ്ട്. അനധികൃത പാര്‍ക്കിംഗ് തടയണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.ന

Related posts