നാദാപുരം: പെരിങ്ങത്തൂര്‍ നാദാപുരം സംസ്ഥാന പാതയില്‍ ഇരിങ്ങണ്ണൂര്‍ ടൗണില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്.പെരിങ്ങത്തൂരില്‍ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കല്ലാച്ചിയിലെ ഭാവന ഡ്രൈവിംഗ് സ്കൂളിന്റെ കാറും എതിര്‍ ദിശയില്‍ വരികയായിരുന്ന സ്വിഫ്റ്റ് കാറുമാണ് ഇരിങ്ങണ്ണൂര്‍ ടൗണിലെ മാവേലി സ്റ്റോറിന് സമീപത്ത് വെച്ച് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഡ്രൈവിംഗ് സ്കൂള്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു.ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റ പുറമേരി സ്വദേശിനികളായ അശ്വനി, ഐശ്വര്യ,നാദാപുരം സ്വദേശിനി ഷീബ എന്നിവര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഗുരുതരമായ് പരിക്കേറ്റ പുറമേരി സ്വദേശിനിയായ അശ്വനിയെ പ്രഥമ ചികിത്സ നല്‍കി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.