ചുമ്മാ ഇല്ലാക്കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കാമോ, അതുകൊണ്ട് എന്തു സന്തോഷമാണ് ആള്‍ക്കാര്‍ക്ക് കിട്ടുക… താന്‍ വിവാഹമോചിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ചവരോട് ശില്പ ഷെട്ടി പൊട്ടിത്തെറിച്ചത് ഇങ്ങനെയായിരുന്നു. താന്‍ വിവാഹം എന്ന വ്യവസ്ഥിതിയെ വളരെയധികം വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ്. എന്റെ ഭര്‍ത്താവും അങ്ങനെതന്നെയാണ്. നടി ശില്പ ഷെട്ടിയും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും വിവാഹമോചനത്തിന് ഒരുങ്ങുന്നതായ വാര്‍ത്തകള്‍ക്ക് വന്‍ പ്രചാരം ലഭിച്ചതോടെയാണ് നടി തന്നെ ഈ വാര്‍ത്ത നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയത്.
ഈ വാര്‍ത്ത കേട്ട് വിളിച്ചവര്‍ ഒരുപാടാണ്. അവരോടെല്ലാം ഈ വാര്‍ത്ത തെറ്റാണെന്നു പറഞ്ഞു താന്‍ മടുത്തു. എന്താണ് തങ്ങള്‍ക്കിടയിലുള്ള പ്രശ്നമെന്നാണ് എല്ലാവര്ക്കും അറിയേണ്ടത്. ഇത്തരം ഒരു വാര്‍ത്ത കൊടുത്തവര്‍ അതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിക്കേണ്ടിയിരുന്നു. ചുമ്മാ കേട്ടപാടെ വാര്‍ത്ത കൊടുത്തത് തെറ്റായിപ്പോയെന്നും ശില്പ ഷെട്ടി പ്രതികരിച്ചു.