ഈ ഡ്രാക്കുളപ്പൂച്ചയുടെ ഒരു ഗതികേട്

catഭീകരതയുടെ രാജാവായ ഡ്രാക്കുള പ്രഭുവിനെക്കുറിച്ചു എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാല്‍, ഇവിടെ റോറി എന്ന പൂച്ചയെ കണ്ടാല്‍ ഡ്രാക്കുളയെപ്പോലെ തോന്നിപ്പിക്കും. സൗത്ത് ലണ്ടനിലെ പുതിയ ഉടമസ്ഥരുടെ അടുത്തെത്തിയപ്പോഴാണ് റോറി എന്ന ഈ വളര്‍ത്തുപൂച്ചയ്ക്ക് ഒരു ഡെന്റല്‍ സര്‍ജറി വേണമെന്നു അവര്‍ക്കു തോന്നിയത്.

വായ ശരിയായി അടയ്ക്കാനോ ചവയ്ക്കാനോ കഴിയാത്ത രീതിയിലായിരുന്നു പല്ലുകളുടെ ഘടന. അങ്ങനെ കുറച്ചു പല്ലുകള്‍ പറിച്ചുമാറ്റി. ബാക്കി വന്ന പല്ലുകള്‍ കണ്ടാല്‍ ഡ്രാക്കുളയാണെന്നേ പറയൂ. കരിമ്പൂച്ചകളെ പൊതുവേ പ്രേതങ്ങളുമായി ബന്ധപ്പെടുത്തിയാണു ജനങ്ങള്‍ കാണുന്നത്. ഒപ്പം പല്ലുകള്‍ കൂടിയായപ്പോള്‍ റോറിയുടെ കാര്യം കഷ്ടത്തിലായെന്നു വേണം പറയാന്‍.

Related posts