കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ തനിക്കു നേരിട്ട തോല്‍വിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് കെ. ബാബു. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് തോറ്റത് ഉമ്മന്‍ ചാണ്്ടിയുടെ കുറ്റം കൊണ്്ടല്ല. തനിക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. യുഡിഎഫ് സ്ഥാനാര്‍ഥി നിര്ണയത്തിലുണ്്ടായ അനിശ്ചിതത്വം മുതലെടുത്ത എല്‍ഡിഎഫ് തന്നെ പാര്‍ട്ടിക്കു വേണ്്ടാത്തവനെന്നു മുദ്രകുത്തി പ്രചവാരണം നടത്തി. സോഷ്യല്‍ മീഡിയയിലും ഇതിന് വന്‍ പ്രചാരം ലഭിച്ചു. ഇത്തരം പ്രചാരണങ്ങള്‍ തൃപ്പൂണിത്തുറയില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയെന്നും ബാബു പറഞ്ഞു.
ഉമ്മന്‍ ചാണ്്ടിയുടെ ജനപിന്തുണയ്ക്ക് ഇപ്പോഴും കോട്ടം സംഭവിച്ചിട്ടില്ലെന്നും മദ്യനയത്തിലും തുടര്ന്നുണ്്ടായ ആരോപണങ്ങളിലും പാര്‍ട്ടിയില്‍നിന്നു കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നെന്നും ബാബു കൂട്ടിച്ചേര്‍ത്തു.