പാലക്കാട്: ജില്ലയിലെ നിയമസഭാ സാമാജികര്‍ക്ക് ജില്ലാപഞ്ചായത്ത് സ്വീകരണം നല്കി. പഞ്ചായത്ത് ഹാളില്‍ ഒരുക്കിയ സ്വീകരണവും മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പതിനാലാമത് റാങ്ക് നേടിയ വിദ്യാര് ഥി ശരത് വിഷ്ണുവിനുള്ള അനുമോദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന് നീതി ലഭിക്കുവാന്‍ സാമാജികര്‍ ഒന്നിച്ച് പ്രവര് ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എല്‍ എമാരായ കെ വി വിജയദാസ്, വി ടി ബല്‍റാം, എന്‍ ഷംസുദ്ദീന്, പി ഉണ്ണി, പി കെ ശശി, മുഹമ്മദ് മുഹസിന്, കെ ഡി പ്രസേനന്‍, കെ ബാ ബു എന്നിവര്‍ പങ്കെടുത്തു.
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിലപ്പാട് സ്വീകരിക്കുന്നതിന് ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മറുപടി പ്രഭാഷണം നടത്തിയ എം എല്‍ എ കെ വി വിജയദാസ് പറഞ്ഞു. ജില്ലാ പഞ്ചായത്തും എം എല്‍ എമാരും കൂടിയാലോചനകളിലൂടെ തീരുമാനങ്ങള്‍ കൈകൊള്ളുന്നത് ഉപകാര പ്രദമായിരിക്കുമെന്ന് വി ടി ബല്‍റാം എം എല്‍ എ അഭിപ്രായപ്പെട്ടു. കര്‍ഷക മേഖലയെ ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുള്ള അടിസ്ഥാന വികസന കാര്യങ്ങള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് അഡ്വ ഷംസുദ്ദീന് എം എല്‍ എ പറഞ്ഞു.
കക്ഷി രാഷ്ട്രയത്തിനപ്പുറം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സഹകരിച്ച് മുന്നോട്ടു പോവേണ്ടതുണ്ടെന്ന് പി ഉണ്ണി എം എല്‍ എയും അഭിപ്രായപ്പെട്ടു. സഹകരണത്തിലൂടെ ജനക്ഷേമത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നിച്ച് പ്രവര്ത്തക്കാമെന്ന് മുഹമ്മദ് മുഹ്സിന് എം എല്‍ എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി എസ് സക്കീര്‍ ഹുസൈന്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ കെ പി കെ സുധാകരന്, ബിനുമോള്‍, ഗീത ടീച്ചര്‍, ബിന്ദു സുരേഷ്, അംഗങ്ങ ളായ സി അച്ചുതന്, അഡ്വ വി മുരുകദാസ്, ശ്രീജ, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.