എംബിബിഎസ് സീറ്റ് തട്ടിപ്പ് : പ്രതി റിമാന്‍ഡില്‍

tvm-ambsതിരുവനന്തപുരം : തമിഴ്‌നാട്ടിലുള്ള കോളജില്‍ എംബിബിഎസിനു അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പണം തട്ടിയ ആള്‍ അറസ്റ്റില്‍.   തിരുവനന്തപുരത്തുള്ള ഡോക്ടറുടെ മകനു കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ തരപ്പെടുത്താമെന്ന് പറഞ്ഞു 50 ലക്ഷത്തോളം രൂപ വാങ്ങി. താന്‍ എഐഎഡിഎംകെയുടെ നേതാവാണെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.  നെയ്യാറ്റിന്‍കര മൂന്ന് കല്ലിന്‍മൂട് എസ്ബിഎസ് നിവാസില്‍ ബഷീറാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts