എടിഎം കൗണ്ടറില്‍നിന്ന് ലഭിച്ച തുക തിരിച്ചുനല്‍കി യുവാവ് മാതൃകയായി

kkd-atmcounterകൊയിലാണ്ടി: എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയപ്പോള്‍ ഡെലവറി പോയിന്റില്‍നിന്ന് ലഭിച്ച 20000 രൂപ ബാങ്കില്‍ തിരിച്ചുനല്‍കി യുവാവ് മാതൃകയായി. കൊല്ലം  സ്വദേശി എം.കെ. ഫൈസലാണ് ഇത്തരത്തില്‍ മാതൃകയായി. കൊയിലാണ്ടി സിവില്‍ സ്റ്റേഷന് സമീപമുള്ള കോര്‍പറേഷന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍നിന്നാണ്  എം.കെ. ഫൈസലിന് പണം ലഭിച്ചത്. കുവൈത്തില്‍നിന്നും തിരിച്ചെത്തി പണം പിന്‍വലിക്കാന്‍ എടിഎം കൗണ്ടറിലെത്തിയപ്പോഴാണ് ഡെലിവറി പോയിന്റില്‍ പണം കണ്ടത്.

ഉടന്‍ ബാങ്ക് മാനേജരെ വിവരമറിയിക്കുകയായിരുന്നു. എടിഎം കൗണ്ടറിന്റെ സാങ്കേതിക തകരാറാണ് സംഭവത്തിനിടയാക്കിയത്. ഏതായും ഫൈസലിന്റെ സത്യസന്ധത ഉടമസ്ഥന് പണം തിരിച്ചുകിട്ടാനിടയാക്കി. പണം തിരിച്ചേല്‍പ്പിച്ച യുവാവിനെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അഭിനന്ദിച്ചു. കെഎംസിസി പ്രവര്‍ത്തകനാണ് ഫൈസല്‍.

Related posts