എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യബസ് പണിമുടക്ക്

EKM-STRIKEBUSകൊച്ചി: ജില്ലയില്‍ നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയര്‍ വേജസ് (മിനിമം കൂലി) നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. എട്ടുമണിക്കൂര്‍ ജോലിക്കുശേഷം അധികക്കൂലി വേണമെന്നുള്ള തൊഴിലാളികളുടെ ആവശ്യം ബസുടമകള്‍ അംഗീകരിക്കാത്തതാണ് പണിമുടക്കിലേക്ക് എത്തിയത്. ഇരുകൂട്ടരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ജില്ലാ ലേബര്‍ ഓഫീസര്‍ സൈനുല്‍ ആബിദീന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. തങ്ങളുടെ ആവശ്യം അംഗീകരിക്കില്ലായെന്ന ബസുടമകളുടെ പിടിവാശിയാണ് സമരത്തിന് കാരണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ്, ടിയുസിഐ എന്നീ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

Related posts