എല്ലുകളുടെ ആരോഗ്യത്തിന് സഹായകമായ പോഷകമാണു കാല്‍സ്യം. പല്ലുകള്‍ക്കും കാല്‍സ്യം സഹായി തന്നെ. നാഡികള്‍, പേശികള്‍ എന്നിവയുടെ ആരോഗ്യത്തിനും കാല്‍സ്യം ഗുണപ്രദം. രക്തത്തിലെ പിഎച്ച് ബാലന്‍സ് ചെയ്തു നിര്‍ത്തുന്നു. രക്തസമ്മര്‍ദവും ശരീരഭാരവും നിയന്ത്രിതമാക്കുന്നു.
തൈര്, വെണ്ണ, പാല്‍, സോയാബീന്‍, ചീര, മത്തി തുടങ്ങിയവയില്‍ കാല്‍സ്യം ധാരാളം. കാല്‍സ്യത്തിനൊപ്പം മഗ്‌നീഷ്യവും എല്ലുകളുടെ കരുത്തു കൂട്ടുന്നു. നാരുകള്‍ ധാരാളമായി അടങ്ങിയ വിഭവങ്ങളില്‍ സാധാരണയായി മഗ്‌നീഷ്യവും ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കും. ഹൃദയമിടിപ്പിന്റെ തോത് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും മഗ്‌നീഷ്യം സഹായിക്കുന്നു. തവിടു കളയാത്ത ധാന്യങ്ങള്‍, ഏത്തപ്പഴം, കാഷ്യുനട്ട്, പയര്‍ തുടങ്ങിയവയില്‍ മഗ്‌നീഷ്യം ധാരാളം.
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്