എല്‍ഡിഎഫ് മുന്നേറ്റത്തെ തടയിടാനുള്ള ശ്രമം: പിണറായി വിജയന്‍

knr-pinaraiകൂത്തുപറമ്പ്: എല്‍ഡിഎഫ് മുന്നേറ്റത്തെ തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പിണറായി മേഖലയില്‍ എല്‍ഡിഎഫ് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്തതെന്നും ആര്‍എസ്എസ് സംഘമാണ് ഇതിനുപിന്നിലെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ധര്‍മടം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായി പിണറായി വിജയന്‍. ഇന്നു രാവിലെ പിണറായി പുത്തന്‍കണ്ടത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പര്യടനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതുകൊണ്ട് എല്‍ഡിഎഫിനെ തകര്‍ക്കാനാകില്ല.

തകര്‍ത്ത ബോര്‍ഡുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. അക്രമം നടന്നത് കണ്ടവരുടെ നേരേ വാളുയര്‍ത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കുത്സിതമാര്‍ഗത്തിലൂടെ എല്‍ഡിഎഫ് മുന്നേറ്റത്തെ തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഉമ്മന്‍ചാണ്ടിയുടെ ആര്‍എസ്എസ് പ്രീണനനയത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നും പിണറായി വിജയന്‍ പറഞ്ഞു. കെ.കെ. രാഗേഷ് എംപി, പി. ശ്രീകുമാരന്‍, പി. ബാലന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Related posts