എസ്‌കെ പാര്‍ക്കിനുസമീപം റോഡ് തകര്‍ന്നത് ദുരിതമാകുന്നു

kkd-roadskമുക്കം: അങ്ങാടിയുടെ തിരക്കേറിയ ഭാഗമായ എസ്‌കെ പാര്‍ക്ക് ജംഗ്ഷനില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന റോഡ് ഭാഗം പാടെ തകര്‍ന്ന് കുണ്ടുംകുഴിയുമായിത്തീര്‍ന്നത് ദുരിതമായി. റോഡ് ഭാഗങ്ങള്‍ തകര്‍ന്നിട്ട് ഏറെനാള്‍ പിന്നിടുകയാണ്. മഴ ശക്തിപ്പെട്ടതോടെ ടാറിംഗ് അടര്‍ന്ന് കൂടുതല്‍ പൊട്ടിപ്പൊളിയുന്ന സ്ഥിതിയാണ്.

വാഹനയാത്രയും കാല്‍നടയും ഏറെ ദൃഷ്കരമായിത്തീര്‍ന്ന ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വെള്ളക്കെട്ടായ കുഴികളില്‍ കയറിയിറങ്ങുന്ന വാഹനങ്ങള്‍ മൂലം വ്യാപാരസ്ഥാപനങ്ങളിലേക്ക് ചെളിവെള്ളം തെറിക്കുന്നതും ദുരിതമാണ്. താത്ക്കാലിക ആശ്വാസത്തിന് ചിലര്‍ ചേര്‍ന്ന് കുഴികള്‍ നികത്താന്‍ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ ഭാഗങ്ങള്‍ പൊട്ടിപ്പൊളിയുന്നതല്ലാതെ ഫലമില്ല.

Related posts