നായ വന്നതോടെ ഭര്‍ത്താവിന് പെരുത്ത സന്തോഷം ! താന്‍ പോയാല്‍ ഭര്‍ത്താവും നായയും കൂടി വീട്ടില്‍ എന്തു ചെയ്യുകയാണെന്ന സംശയത്തെത്തുടര്‍ന്ന് യുവതി ഒളികാമറ വച്ചു;കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍…

താന്‍ രാവിലെ ജോലിയ്ക്കു പോകുമ്പോള്‍ വീട്ടില്‍ തനിച്ചാകുന്ന ഭര്‍ത്താവ് എങ്ങനെ ഇത്ര സന്തോഷവാനായി ഇരിക്കുമെന്നായിരുന്നു ഒരു യുവതിയുടെ സംശയം.

മാത്രമല്ല വീട്ടില്‍ ഒരു നായ വന്നതിനു ശേഷമാണ് ഈ മാറ്റമെന്നും അവര്‍ നിരീക്ഷിച്ചു. ഇതേത്തുടര്‍ന്ന് ഇരുവരെയും നിരീക്ഷിക്കാന്‍ അവര്‍ ചെയ്തത് വീട്ടില്‍ ഒരു ഒളികാമറ വയ്ക്കുകയാണ്.

വീട്ടില്‍ ഇരുന്നു കൊണ്ട് ഒരു കമ്പനിയ്ക്കായി ഓണ്‍ലൈന്‍ വര്‍ക്ക് ചെയ്യുന്ന ഭര്‍ത്താവിന് ഒരു വിരസതയും അനുഭവപ്പെടാത്തതാണ് യുവതിയെ സംശയാലുവാക്കിയത്.

പണ്ടൊക്കെ ഭര്‍ത്താവിന് ഇത്രക്ക് സന്തോഷം ഇല്ലായിരുന്നു നായ വന്ന ശേഷമാണ് ഇത്ര സന്തോഷം താന്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ നായയും ഇദ്ദേഹവും കൂടി എന്ത് ആയിരിക്കും ചെയ്യുന്നത് എന്നായിരുന്നു അവരുടെ സംശയം.

എന്നാല്‍ വീഡിയയോയില്‍ പതിഞ്ഞത് ഭര്‍ത്താവും നായയും തമ്മിലുള്ള സ്‌നേഹത്തിന്റെ ദൃശ്യങ്ങളായിരുന്നു. ദിവസം മുഴുവന്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്തിട്ടും തന്റെ ഭര്‍ത്താവിന് ഒട്ടും മടുപ്പ് തോന്നാത്തത് ഇത് കൊണ്ട് ആണെന്ന് അവര്‍ക്ക് മനസിലായി. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് നായ പെരുമാറുന്നതെന്ന് അവര്‍ പറയുന്നു.

Related posts

Leave a Comment