മാഹി: മാഹിയില്‍നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന ഒന്നരലക്ഷം രൂപയുടെ മദ്യം എക്‌സൈസ് സംഘം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ഇന്നു രാവിലെ ഏഴോടെ അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. തലശേരി ധര്‍മടം സ്വദേശി സജീവനാണ് (42) അറസ്റ്റിലായത്. മാഹിയില്‍നിന്നും മഹീന്ദ്ര സ്റ്റൈലോ വാഹനത്തില്‍ മദ്യം കയറ്റിയ ശേഷം കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണല്‍ ടി. സുരേഷ് ബാബുവിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു വാഹനം എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പിടികൂടിയത് വിലകൂടിയ മദ്യമാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒന്നരലക്ഷത്തിന്റെ മാഹിമദ്യം പിടികൂടി; അഴിയൂരില്‍ വന്‍ മദ്യവേട്ട; ഒരാള്‍ അറസ്റ്റില്‍
